Dr. Jason fung/ Dr. Aseem Malhotra, Cardiologist.UK
ഡോക്ടർ ജേസൺ ഫങ് / ഡോക്ടർ അസീം മൽഹോത്ര
വിജ്ഞാനത്തിന്റെ ശത്രു അറിവില്ലായ്മയല്ല മറിച്ച്, അറിവുണ്ടെന്ന മിഥ്യാധാരണയാണ്- സ്റ്റീഫൻ ഹോക്കിംഗ് .
ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ മറ്റൊരു പേരാണ് പ്രമാണങ്ങളുടെ അടിസ്ഥാനത്തിലുള്ള ചികിത്സ അഥവാ Evidence based Medicine. Evidence based Medicine ൻ്റെ പിതാവ് എന്നറിയപ്പെടുന്ന ഡേവിഡ് സാക്കെട് ഒരിക്കൽ പറഞ്ഞു “അഞ്ചു വർഷത്തെ വൈദ്യശാസ്ത്ര ബിരുദം കഴിഞ്ഞു പുറത്തു വരുമ്പോഴേക്ക് നിങ്ങൾ പഠിച്ചതിൻ്റെ പകുതി അറിവുകളും കാലഹരണപ്പെട്ടിരിക്കും. അതിൽ ഏതു പകുതി എന്ന് നിങ്ങൾക്ക് അറിയില്ല എന്നതാണ് പ്രശ്നം.. സ്വന്തമായി അറിവുകൾ നേടുക മാത്രമാണ് പരിഹാരം “.
എന്താണ് പ്രമാണങ്ങളുടെ അടിസ്ഥാനത്തിലുള്ള ചികിത്സ?
ഡോക്ടറുടെ ചികിത്സ പ്രാവീണ്യം, രോഗിയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ, ഏറ്റവും പുതിയ പ്രമാണങ്ങളും തെളിവുകളും;
ഇവയുടെ അടിസ്ഥാനത്തിൽ രോഗിക്ക് ലഭിക്കേണ്ട ആരോഗ്യ സംരക്ഷണം സംബന്ധിച്ച് തീരുമാനമെടുക്കുന്ന പ്രക്രിയ.
ഇതിൽ ആദ്യത്തെ രണ്ടും ശരിയായ രീതിയിൽ നടക്കുന്നുണ്ട് എന്ന് സങ്കൽപിച്ചാൽ തന്നെ മൂന്നാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ കാര്യം അതായത് ” ഏറ്റവും പുതിയ പ്രമാണങ്ങളും തെളിവുകളും” ഇന്ന് തീർത്തും അവിശ്വസനീയങ്ങളായിട്ടുണ്ട് എന്നാണ് താഴെ പറയുന്നവരുടെ വാക്കുകളിൽ നിന്ന് മനസ്സായിലാവുന്നത്.
Lancet മെഡിക്കൽ മാസികയുടെ പത്രാധിപര്‍ റിച്ചാര്‍ഡ് ഹോര്‍ടന്‍ 2015 ല്‍പറഞ്ഞു:
ശാസ്ത്രത്തിനെതിരിലുള്ള ആരോപണം വളരെ കൃത്യമാണ്.പകുതിയോളം ശാസ്ത്രിയ ലേഖനങ്ങള്‍ സത്യസന്ധമല്ല.
New England Journal of Medicine പത്രാധിപ, മാര്‍ഷ്യ എയ്ഞ്ചൽ 2009:
പ്രസിദ്ധീകരിക്കപ്പെട്ട മിക്ക ക്ലിനിക്കല്‍ ഗവേഷണ ഫലങ്ങളും വിശ്വസനീയമല്ല, അവ മരുന്ന് കമ്പനികളുടെ താല്പര്യങ്ങള്‍ക്ക് വേണ്ടി പടച്ചുണ്ടാക്കിയതാണ്.
NEJM പത്രാധിപര്‍, ഡോ.റല്‍മാന്‍ 2012:
വൈദ്യശാസ്ത്രമേഖലയെ മരുന്ന് കമ്പനികള്‍ വിലക്കെടുതിരിക്കയാണ്, ചികിത്സ രംഗത്ത് മാത്രമല്ല, വിദ്യാഭ്യാസ രംഗത്തും ഗവേഷണങ്ങളിലും എല്ലാം തന്നെ. ഈ നാട്ടിലെ വൈദ്യശാസ്ത്രവിദഗ്ദരില്‍ അധികം പേരും അവരുടെ ആളുകളായി മാറിയിരിക്കുയാണെന്ന കാര്യം അങ്ങേയറ്റം പരിതാപകരമാണ്.
അതായത് സ്വന്തമായി അറിവ് നേടാനുള്ള താല്പര്യം ഡോക്ടർമാർക്ക് ഉണ്ടെങ്കിൽ പോലും അറിവിൻ്റെ ഉറവിടങ്ങൾ മരുന്ന് കമ്പനികൾ കൈയടക്കിയിരിക്കുക കാരണം അവർക്കു ഗുണമുള്ള അറിവുകൾ മാത്രമേ പുറത്തു വരികയുള്ളു എന്ന് സാരം.
ബെർലിനിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ ഡെവലൊപ് മെൻറിലെ ഒരു ഡയറക്ടർ ആയ ജഡ് ജിഗാറൺസിർ പറയുന്നതും ഇതേ കാര്യങ്ങളാണ്,
1.മരുന്നു കമ്പനികളുടെ ലാഭത്തിനു വേണ്ടിയുള്ള ഗവേഷണങ്ങള്‍
2.മെഡിക്കല്‍ ജെര്‍ണലുകളുടെ സാമ്പത്തിക താല്പര്യങ്ങള്‍
3.രോഗികള്‍ക്ക് നല്‍കുന്ന തെറ്റായ വിവരങ്ങള്‍
4.മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന തെറ്റായ അറിവുകള്‍
5.വാണിജ്യ താല്പര്യങ്ങള്‍
6.പ്രതിരോധ മരുന്നുകളിലെ വാണിജ്യതാല്പര്യങ്ങൾ
7.ആരോഗ്യ രംഗത്തെ സ്ഥിതി വിവരങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് നല്‍കാത്ത വൈദ്യ ശാസ്ത്ര വിദ്യാഭ്യാസം,
ഈ ഏഴു തെറ്റുകളിലൂടെയാണ് നമ്മുടെ അറിവില്ലായ്മ നിലനിൽക്കുന്നത്. രോഗികളും ഡോക്ടർമാരും ഈ അറിവില്ലായ്മയിൽ തളച്ചിടപ്പെട്ടവരാണ്.
ഇംഗ്ലണ്ടിലെ പ്രശസ്ത ഹൃദ്രോഗ വിദഗ്ദനായ ഡോ. അസീം മൽഹോത്ര പറയുന്നു,
“ഇന്നത്തെ ഏറ്റവും ഭീകരമായ പകർച്ചവ്യാധി തെറ്റായ അറിവുള്ള ഡോക്ടർമാരും രോഗികളുമാണ്”.
2015 ജൂണിലെ മെഡിക്കൽ ജേർണൽ ഓഫ് ഓസ്‌ട്രേലിയയിലെ ഒരു പഠനറിപ്പോർട് അനുസരിച്ചു സ്റ്റാറ്റിൻ മരുന്ന് കൃത്യമായി കഴിച്ചിരുന്നെങ്കിൽ ഓസ്‌ട്രേലിയയിലെ 2900 ആളുകൾ 2014 ൽ മാത്രം മരണത്തിൽ നിന്ന് രക്ഷപ്പെടുമെന്നായിരുന്നു. എന്നാൽ അതിൻ്റെ അടുത്ത മാസം ഈ ജേർണലിൻ്റെ പത്രാധിപസമിതിയിൽ നിന്ന് 17 പേർ രാജി വെച്ചു .കാരണം സ്റ്റാറ്റിൻ കമ്പനികളിൽ നിന്ന് ജേർണലിൻ്റെ മുഖ്യ പത്രാധിപർ വൻതുക കൈപ്പറ്റിയതായി വെളിപ്പെട്ടു. സ്റ്റാറ്റിൻ ഒരു ജീവൻ രക്ഷ മരുന്നാണെന്നുള്ള തെറ്റായ അറിവ് ജനങ്ങൾക്ക് നല്കിയതിനുള്ള പ്രതിഫലമായിരുന്നു അത്.
2006 മുതൽ 2015 വരെയുള്ള കാലഘട്ടത്തിൽ വിവിധ മരുന്ന് കമ്പനികളുടെ സാമ്പത്തികസഹായത്താൽ നടന്ന പഠനങ്ങളിൽ 63 ശതമാനം പഠനങ്ങളുടെയും ഫലങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടില്ല എന്നാണ് ഓക്സ്ഫോർഡ് സർവകലാശാല നടത്തിയ ഒരു സർവേയിൽ കണ്ടെത്തിയത്. കമ്പനികളുടെ താൽപര്യങ്ങൾക്കു അനുകൂലമായ പഠനങ്ങൾ മാത്രമേ വെളിച്ചം കാണൂ എന്ന് ചുരുക്കം.
പ്രമാണങ്ങളുടെ അടിസ്ഥാനത്തിലുള്ള ചികിത്സയുടെ അടിസ്ഥാനങ്ങൾ ഇന്ന് അവിശ്വനീയമായിട്ടുണ്ട്, അവ മരുന്ന് കമ്പനികളുടെ താല്പര്യങ്ങൾ മാത്രം സംരക്ഷിക്കുന്നതിനുള്ളതാണ്, രോഗികൾക്ക് ആശ്വാസം നൽകുന്നവയല്ല.
2015 ൽ മാത്രം UK യിൽ 2 ബില്യൺ പൗണ്ടിന്റെ മരുന്നുകളാണ് രോഗികൾക്ക് അനാവശ്യമായി നിർദേശിക്കപ്പെട്ടത്. അമേരിക്കയിലെ കാർഡിയോളോജിസ്റ്റുകളിൽ നിന്ന് ലഭിച്ച അറിവനുസരിച്ചു അവിടെ നടക്കുന്ന ആൻജിയോപ്ലാസ്റ്റികളിൽ 43% അനാവശ്യമായിരുന്നു.
മരുന്നുകൾ കൊണ്ട് ജനങ്ങളെ ആരോഗ്യവാന്മാരാക്കുക സാധ്യമല്ല.
സത്യസന്ധനായ ഒരു ഡോക്ടർക്ക് ഈ വ്യവസ്ഥയിൽ ചികിൽസിക്കാൻ സാധ്യമല്ലാതായിട്ടുണ്ട്.
നമ്മുടെ ആരോഗ്യപരിപാലന വ്യവസ്ഥ പൂർണമായും തകർച്ചയിലാണ്.”
We have a complete failure of the health care system.
0 Comments