ഞാൻ ഡയറ്റ് തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞു. എൻ്റെ ഭാരം 2 കിലോ മാത്രമാണ് കുറഞ്ഞത്. ഗ്രൂപ്പിൽ പലരും പറയുന്നതുപ്രകാരം പത്തു കിലോ വരെ കുറയുന്നുണ്ട്. എനിക്കെന്താണ് അങ്ങിനെ കുറയാത്തത് ?
ഭാരം കുറയുന്നതിനെ പല ഘടകങ്ങളും സ്വാധീനിക്കുന്നുണ്ട്. ശരീരകോശങ്ങളിൽ ജലാംശം കൂടുതലുള്ളവർക്കു ആദ്യത്തെ മാസം പെട്ടെന്ന് തന്നെ ഭാരം കുറഞ്ഞു കാണും. പത്തോ പന്ത്രണ്ടോ കിലോ എല്ലാം കുറയും . അത് ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നത് കാരണമാണ്. പിന്നീട് കൊഴുപ്പു കുറയാൻ തുടങ്ങുമ്പോൾ ഭാരക്കുറവ് മാസത്തിൽ 1 -3 കിലോയോക്കെ ഉണ്ടാവുകയുള്ളു. എന്നാൽ കോശങ്ങളിൽ ജലാംശം കുറവുള്ളവരിൽ ആദ്യത്തെ മാസത്തിലുള്ള ഈ പെട്ടെന്നുള്ള ഭാരക്കുറവ് പ്രതീക്ഷിക്കേണ്ടതില്ല.അവർക്കു കൊഴുപ്പു കുറയുന്നത് കാരണമുള്ള Read more…