പ്രൊഫസർ തോമസ് സീഫ്രഡ്.
Professor Thomas N. Seyfried.
അവലോകനം- Jung-Yun Lee,
Department of Obstetrics and Gynecology, Seoul National University College of Medicine, Seoul, Korea
ക്യാൻസർ മരണനിരക്ക് കൂടിയ ഒരു മഹാ രോഗമാണ്. ഇന്നത് മുന്കാലങ്ങളെക്കാൾ വളരെ കൂടുതൽ ആളുകളെ ബാധിക്കുന്നു.
ഈ പുസ്തകത്തിൽ, സെയ്ഫ്രഡ് ശ്രദ്ധാപൂർവ്വം കൗതുകകരമായ ഒരു സിദ്ധാന്തം വിശദീകരിക്കുന്നു: കാൻസർ ജനിതക മാറ്റം കാരണമായുണ്ടാകുന്ന രോഗമല്ല.
മറിച് അത് ഉപാപചയ വൈകല്യങ്ങളുടെ (metabolic dysregulation)ഫലമാണ്.
ഇക്കാര്യം ആദ്യം മുന്നോട്ട് വെച്ചത് ഓട്ടോ വാർബർഗ് ആണ്.
ഒരു ഗൈനക്കോളജിക്കൽ ഓങ്കോളജിസ്റ്റ് എന്ന നിലയിൽ, ആദ്യം എനിക്ക് ഈ ആശയത്തെ കുറിച്ച് സംശയമുണ്ടായിരുന്നു.
ക്യാന്സറിന് കാരണം ജനിതക മാറ്റങ്ങളാണെന്നും ഉപാപചയ വൈകല്യങ്ങൾ പിന്നീട് സംഭവിക്കുന്ന ഒരു ദ്വിതീയ പ്രതിഭാസമാണെന്നുമായിരുന്നു ഞങ്ങളെ പഠിപ്പിച്ചിരുന്നത്.
ഈ പുസ്തകം ആരംഭിക്കുന്നത് ഈ ചോദ്യത്തോടെയാണ്: “എന്തുകൊണ്ടാണ് നമ്മൾ ക്യാൻസറിനെതിരെയുള്ള പോരാട്ടങ്ങളിൽ തോൽക്കുന്നത്?” വസ്തുനിഷ്ഠമായ വീക്ഷിച്ചാൽ,
ലോകമെമ്പാടുമുള്ള പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനികളിലും മിക്ക വൈദ്യശാസ്ത്ര കേന്ദ്രങ്ങളിലും അതിവിപുലമായ ഗവേഷണങ്ങൾ നടത്തിയിട്ടും ക്യാൻസറിനെതിരായ “യുദ്ധം” വിജയിച്ചതായി നമുക്ക് കാണാൻ സാധിക്കുന്നില്ല.
ക്യാൻസറിനെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് മാറ്റാൻ ഈ പുസ്തകം ഉപകരിക്കും.
അർബുദം ഭേദമാക്കാനാകാതെ തുടരുന്നത്; അതിന്റെ ഉത്ഭവം, ജീവശാസ്ത്രം, ഉപാപചയം എന്നിവയെക്കുറിച്ചുള്ള തെറ്റിദ്ധാരണ കാരണമാണെന്നാണ് സീഫ്രഡ് ഉറപ്പിച്ചു പറയുന്നത്.
ക്യാൻസർ ഒരു ജനിതക രോഗമല്ല, മറിച്ച് മൈറ്റോകോൺഡ്രിയൽ അപര്യാപ്തതയും ശ്വസന അപര്യാപ്തതയും ( respiratory insufficiency ) ഉൾപ്പെടുന്ന
ഒരു മെറ്റബോളിക് രോഗമാണെന്ന് പുസ്തകം വിശദീകരിക്കുന്നു.
ക്യാൻസറിന്റെ അടിസ്ഥാന ആശയത്തെ കുറിച്ച് ഈ പുസ്തകം എന്നെ ചിന്തിപ്പിച്ചു- ” അപ്പോൾ എന്താണ് കാൻസറിനു കാരണം ?”
ട്യൂമറിന്റെ കാരണമായി മെറ്റബോളിസത്തിലെ മാറ്റത്തെക്കുറിച്ച് ആദ്യമായി വിശദീകരിച്ചത് ഓട്ടോ വാർബർഗ് ആയിരുന്നു. കാൻസർ കോശങ്ങളിലെ ഉപാപചയ പ്രൊഫൈൽ നിരീക്ഷിക്കുമ്പോൾ നമുക്ക് കാണാൻ കഴിയുന്നത് ഇതൊക്കെയാണ്: ഗ്ലൂക്കോസിന്റെയും ഗ്ലൂട്ടാമിനിൻറെയും വർദ്ധിച്ച ഉപഭോഗം,
വർദ്ധിച്ച ഗ്ലൈക്കോളിസിസ്, ഉപാപചയ എൻസൈം ഐസോഫോമുകളുടെ ഉപയോഗത്തിലെ മാറ്റങ്ങൾ, ലാക്റ്റേറ്റിന്റെ വർദ്ധിച്ച സ്രവണം.
ഓക്സിഡേറ്റീവ് ഫോസ്ഫോറിലേഷൻ വഴി കോശങ്ങൾ അവയുടെ ഊർജ്ജം നിർമിക്കാൻ ഓക്സിജൻ ഉപയോഗിക്കുന്ന പ്രക്രിയയാണ് ശ്വസനം അഥവാ respiration.. വാർബർഗിന്റെ സിദ്ധാന്തപ്രകാരം, ശ്വസന സംബന്ധമായ അപര്യാപ്തതയാണ് ക്യാൻസറിന്റെ ഉത്ഭവം.
ക്യാൻസറിന്റെ മറ്റെല്ലാ സ്വഭാവസവിശേഷതകളും നേരിട്ടോ പരോക്ഷമായോ അപര്യാപ്തമായ ശ്വസനത്തിൽ നിന്ന് ഉത്ഭവിക്കുന്നതാണെന്നു തെളിയിച്ചു കൊണ്ട് സെയ്ഫ്രഡ് ഈ സിദ്ധാന്തത്തെ പിന്തുണച്ചു.
ഈ സിദ്ധാന്തത്തെ അടിസ്ഥാനമാക്കി, ഗ്രന്ഥകർത്താവ് ഉപാപചയ മാനേജ്മെന്റ് ഉൾപ്പെടുന്ന പുതിയൊരു ചികിത്സാ രീതി പരിചയപ്പെടുത്തുന്നു.
കാൻസർ പ്രാഥമികമായി ഊർജ്ജ ഉപാപചയ രോഗമാണെങ്കിൽ,
കാൻസർ മാനേജ്മെന്റിനുള്ള തന്ത്രങ്ങൾ, ട്യൂമർ സെൽ എനർജി മെറ്റബോളിസത്തെ ലക്ഷ്യമിടുന്നതായിരിക്കണം.
ഗ്ലൂക്കോസും ഗ്ലൂട്ടാമൈനും മിക്ക ക്യാൻസർ കോശങ്ങൾക്കും പുളിപ്പിക്കാവുന്ന ( fermentation/ glycolysis ) ഇന്ധനമാണ്. അതിനാൽ ഭക്ഷണ നിയന്ത്രണം പ്രായോഗികമായ ഒരു ചികിത്സാ തന്ത്രമായിരിക്കും. കലോറി നിയന്ത്രിത കീറ്റോജെനിക് ഡയറ്റ് ഫലപ്രദമായ പ്രാരംഭ ചികിത്സാ തന്ത്രമായിരിക്കും. തുടക്കം, ശസ്ത്രക്രിയ, പരിപാലനം തുടങ്ങി എല്ലാ ഘട്ടങ്ങളിലും ഇത് നടപ്പിലാക്കാം.
സെയ്ഫ്രീഡിന്റെ സിദ്ധാന്തത്തെ വെല്ലുവിളിക്കാൻ ഞാൻ ഒരു വിദഗ്ദ്ധനല്ല, പക്ഷേ നമുക്ക് ഒരു സന്തുലിതമായ കാഴ്ചപ്പാട് ഉണ്ടായിരിക്കണം. ജീനോം മെഡിസിന്റെ കാലഘട്ടത്തിൽ
ബയോ ഇൻഫോർമാറ്റിക്‌സിൽ ഞങ്ങൾക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു.
എന്നാൽ അത് ക്ലിനിക്കൽ പ്രാക്ടീസിൽ വളരെ കുറച്ച് മാത്രമേ പ്രയോഗിച്ചിട്ടുള്ളൂ.
ഉദാഹരണത്തിന്, കാൻസർ ജീനോം അറ്റ്ലസ് പദ്ധതിയിൽ നിന്ന് അണ്ഡാശയ കാൻസർ ജീനോമിന്റെ സമഗ്രമായ വിശകലനവുമായി ബന്ധപ്പെട്ട് വളരെ തുച്ഛമായ വിവരങ്ങൾ മാത്രമേ ലഭിക്കുന്നുള്ളു.
ഇന്റർ-ട്യൂമർ, ഇൻട്രാ-ട്യൂമർ വൈവിധ്യംകാരണം ജീനോമിക്സ് ഉപയോഗിച്ച് ഒരു ടാർഗെറ്റഡ് തെറാപ്പി കണ്ടു പിടിക്കാൻ വളരെ പ്രയാസമാണ്.
അമേരിക്കൻ അസോസിയേഷൻ ഓഫ് കാൻസർ റിസർച്ചിന്റെ 2011-ലെ യോഗത്തിൽ ഡോ. ലിൻഡ ചിൻ അവരു ടെ പ്ലീനറി പ്രഭാഷണത്തിൽ പരാമർശിച്ചതു, കാൻസർ ജീനോം പദ്ധതി, ജീനോമിക് സീക്വൻസിംഗ് വേഗത കൂട്ടാൻ ഉപകരിക്കും എന്നായിരുന്നു.
ക്യാൻസറിനെ ഒരു ഉപാപചയ രോഗമായി കാണുന്ന സെയ്ഫ്രീഡിന്റെ വീക്ഷണം, കാൻസർ മാനേജ്മെന്റിനുള്ള ഒരു പുതിയ ലക്ഷ്യം നമുക്ക് നൽകും.
മറ്റ് വൈദ്യശാസ്ത്ര പ്രൊഫഷണലുകൾക്ക് ഈ പുസ്തകം ശുപാർശ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു, പ്രത്യേകിച്ച് ക്യാൻസറിനു പുതിയ പ്രയോജനപ്രദമായ ചികിത്സ രീതികൾ കണ്ടെത്താൻ ശ്രമിക്കുന്ന ഓങ്കോളജിസ്റ്റുകൾക്ക്.
0 Comments