Three Top Cardiologists Say Saturated Fat Doesn’t Cause Heart Disease
മൂന്ന് മികച്ച കാർഡിയോളജിസ്റ്റുകൾ പറയുന്നു, saturated കൊഴുപ്പ് ഹൃദ്രോഗത്തിന് കാരണമാകുന്നില്ല. വീഡിയോ കാണാം.
LCHF / KETO – BREAK FAST IDEA’S FOR BEGINNERS – MALAYALAM
LCHF ഭക്ഷണരീതി പിന്തുടരുന്നവർക് വേണ്ടിയുള്ള വിവിധതരം പ്രാതൽ ഭക്ഷണങ്ങൾ. ബട്ടർ കോഫി,മുട്ട ബാജി, വിവിധതരം ദോശകൾ മുതലായവ ഉണ്ടാക്കുന്ന വിധം.
രക്തത്തിൽ Creatine കുറയാൻ LCHF പ്രയോജനപ്പെടുമോ?
വൃക്കകളുടെ പ്രവർത്തനശേഷി കുറയുന്നതിന് അനുസരിച്ച് രക്തത്തിൽ ക്രിയാറ്റിൻ വർധിക്കാറുണ്ട്. ഇത് കുറക്കാൻ നിലവിൽ മരുന്നുകൾ ഒന്നും ഇല്ല. എന്നാൽ മാംസ്യങ്ങൾ കുറഞ്ഞതും അന്നജങ്ങൾ പരമാവധി ഒഴിവാക്കിയതുമായ ഈ ഭക്ഷണരീതി പ്രയോജനപ്പെടുന്നു.
വാട്ടർ ഫാസ്റ്റിംഗ് എന്താണ്?
എന്താണ് വാട്ടർ ഫാസ്റ്റിംഗ് എന്നതിനെ കുറിച്ച് NV ഹബീബ് റഹ്മാൻ എടുത്ത ക്ലാസ്സിന്റെ വീഡിയോ ഇവിടെ കാണാം.
കീറ്റോ ഡയറ്റിൽ അനുവദനീയമായ / അല്ലാത്ത ഭക്ഷണപദാർത്ഥങ്ങൾ.
അന്നജങ്ങൾ പരമാവധി ഒഴിവാക്കുക, ശുദ്ധമായ , പ്രകൃതി ദത്തമായ കൊഴുപ്പുകൾ വർധിപ്പിക്കുക , മിതമായ അളവിൽ മാംസ്യം കഴിക്കുക എന്നതാണ് കീറ്റോ ഡയറ്റിന്റെ അടിസ്ഥാന നിയമം.
ഞാൻ ഡയറ്റ് തുടങ്ങി മൂന്നു ദിവസമായി.എനിക്ക് നല്ല തലവേദന, പേശീ വേദന, ക്ഷീണം എന്നിവ അനുഭവപ്പെടുന്നു.എന്താണ് ചെയ്യേണ്ടത്?
നമ്മൾ ഇത്രയും കാലം ശരീരത്തിന്റെ ഊർജ്ജത്തിനായി ഗ്ളൂക്കോസ് ആണ് ഉപയോഗിച്ചിരുന്നത്. ഈ ഡയറ്റിൽ ഗ്ളൂക്കോസ് ഇല്ലാത്തതു കാരണം ശരീരം കൊഴുപ്പിനെ ഊർജ്ജമാക്കാനുള്ള ശ്രമത്തിലാണ്. ഈ മാറ്റം പൂർണമാകാൻ ഏതാനും ദിവസങ്ങളോ ആഴ്ചകളോ വേണ്ടി വന്നേക്കാം.
ഡയറ്റ് തുടങ്ങിയ ശേഷം എൻ്റെ യൂറിക് ആസിഡ് കൂടി.എന്ത് ചെയ്യണം?
യൂറിക് ആസിഡ് ഈ ഡയറ്റ് കൊണ്ട് നോർമൽ ആകും.പക്ഷെ യൂറിക് ആസിഡ് പ്രശ്നമുള്ളവരിൽ സാധാരണയിൽ കവിഞ്ഞ അളവിൽ ബീഫും മറ്റും കഴിക്കുമ്പോൾ ഡയറ്റിന്റെ തുടക്കത്തിൽ അല്പം കൂടാറുണ്ട്. അത് നാലഞ്ചു മാസം കൊണ്ട് കുറഞ്ഞു നോർമൽ ആകും.
PCOS – അണ്ഡാശയ മുഴകൾ
ആ നിമിഷം വരെ ഇൻസുലിൻ റെസിസ്റ്റൻസും PCOS ഉം തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഞാൻ ചിന്തിച്ചിട്ടില്ലായിരുന്നു. അവൾ പറഞ്ഞത് ശരിയായിരുന്നു. അത് വരെ എനിക്ക് യാതൊരു പ്രതീക്ഷയുമില്ലായിരുന്നു, ഡയറ്റുമില്ലായിരുന്നു. അവളതു മാറ്റി മറിച്ചു. വിശ്വസിക്കുക, ഒരു മാസം കൊണ്ട് ഞാൻ ഗർഭം ധരിച്ചു. പിന്നെയും കുറെ കഴിഞ്ഞാണ് ഞാൻ മനസ്സിലാക്കിയത്, ലോ കാർബ് ഡയറ്റ് ഇൻസുലിൻ ഉൽപാദനം കുറക്കുമെന്നും അതിലൂടെ ഇൻസുലിൻ്റെ പ്രവർത്തനക്ഷമത വർധിക്കുമെന്നും അതിലൂടെ എൻ്റെ പ്രശ്നങ്ങൾക്ക് സ്ഥായിയായ പരിഹാരമുണ്ടാകുമെന്നും.
LCHF – കീറ്റോ ഡയറ്റ് എന്ത്, എന്തിന്, എങ്ങിനെ
LCHF അല്ലെങ്കിൽ ലോ കാർബ് ഹൈ ഫാറ്റ് ഡയറ്റ് അല്ലെങ്കിൽ കീറ്റോ ഡയറ്റിനെ കുറിച്ച് കേൾക്കാത്തവർ ഇന്ന് കുറവായിരിക്കും.വളരെ ചുരുങ്ങിയ ഒരു കാലം കൊണ്ടാണ് ഈ ഭക്ഷണരീതി ലോകത്തു പ്രചരിച്ചത്. വാർത്താമധ്യമങ്ങളിൽ വളരെയൊന്നും സ്ഥാനം പിടിച്ചിട്ടില്ലെങ്കിലും നവമാധ്യമങ്ങളായ ഫേസ് ബുക്ക്,ടെലിഗ്രാം,വാട്സാപ്പ് തുടങ്ങിയവയിലൂടെ ഇന്ന് ജനങ്ങൾക്ക് വളരെ സുപരിചിതമാണ് ഈ ഡയറ്റ്.