LCHF Abudhabi Program September 20, 2018
A talk on how the evidences are corrupted of evidence based medicine.
പുതിയപുസ്തകം: LCHF – കീറ്റോ ഡയറ്റ്
കൊഴുപ്പു കുറക്കാനും അന്നജങ്ങൾ വർധിപ്പിക്കാനുമാണ് നമ്മോടു നിർദേശിക്കപ്പെട്ടത്. എന്നാൽ അമിതമായ അന്നജങ്ങളാണ് രക്തത്തിലെ ഇൻസുലിൻ ക്രമാതീതമായി വർദ്ധിക്കാൻ കാരണമെന്നും ഇതാണ് മെറ്റബോളിക് സിൻഡ്രോം ഉണ്ടാക്കുന്നതെന്നും ശാസ്ത്രം തെളിയിച്ചു കഴിഞ്ഞു. മെറ്റബോളിക് സിൻഡ്രോം ആണ് മറ്റെല്ലാ മാറാവ്യാധികളുടെയും അടിസ്ഥാനം.
കൊഴുപ്പുകളല്ല മറിച്ച്, അന്നജങ്ങളാണ് ആഹാരത്തിൽ നിന്ന് കുറക്കേണ്ടത് എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. ഇന്ന് ലോകത്ത് അതിവേഗം പ്രചരിച്ചു കൊണ്ടിരിക്കുന്ന LCHF അഥവാ കീറ്റോ ഡയറ്റിൻ്റെ അടിസ്ഥാനം ഈ ശാസ്ത്രമാണ്.
Sugar and Cancer
അന്നജങ്ങൾ ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കിയാൽ കാൻസർ കോശങ്ങൾ നശിക്കുകയും അങ്ങിനെ അർബുദം സുഖപ്പെടുകയും ചെയ്യുമെന്ന് ഈ വിഡിയോകൾ പറയുന്നു
ഇൻസുലിൻ്റെ അപകടം
റോസിഗ്ലിറ്റാസോൺ എന്ന പ്രമേഹ മരുന്ന് കാരണമുണ്ടായ അപകടങ്ങളും ACCORD പഠനത്തിൽ നിന്ന് വ്യക്തമായ സംഗതികളും വെച്ച് നോക്കുമ്പോൾ രക്തത്തിലെ പഞ്ചസാര കുറക്കുന്ന ഇത്തരം മരുന്നുകളുടെ സുരക്ഷിതത്വത്തിൽ ഗവേഷകർക്ക് സംശയമുണ്ടാകുന്നു. ഇൻസുലിൻ വർധനവാണ് ഇവിടെ പ്രശ്നക്കാരൻ.
വൃക്ക രോഗങ്ങൾ പെരുകാൻ കാരണം മാംസ ഭക്ഷണമോ?
നോറ ഗെഡ് ഗൗഡസ് കിഡ്നി രോഗങ്ങളിൽ ഇക്കാലത്തു അഭൂതപൂർവമായ വർധനവുണ്ടായിട്ടുണ്ട് . മാംസഭക്ഷണങ്ങൾ കഴിക്കുന്നത് മൂലം മാംസ്യം (protein) കൂടുതൽ ഭക്ഷിക്കുന്നതാണോ ഇതിനു കാരണമെന്നു പലരും ചോദിക്കാറുണ്ട്. അമേരിക്കയിലെ 65 വയസിനു മുകളിലുള്ള ആളുകളിൽ മൂന്നിലൊന്നും വൃക്കരോഗം ബാധിച്ചവരാണ്. സസ്യാഹാരത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു വിഭാഗം ഇത് മാംസാഹാരത്തിൻ്റെ ഫലമാണെന്ന് ആരോപിക്കുന്നു. തീർത്തും അടിസ്ഥാനരഹിതമായ ആരോപണമാണിത്. വൃക്കരോഗങ്ങളുടെ ആരംഭം മെറ്റബോളിക് സിൻഡ്രോം ആയി ബന്ധപ്പെട്ടതാണ്. അതാണെങ്കിൽ അമിതമായ അന്നജങ്ങളുടെ ഉപഭോഗം കാരണം Read more…