Man with Headache

ഞാൻ ഡയറ്റ് തുടങ്ങി മൂന്നു ദിവസമായി.എനിക്ക് നല്ല തലവേദന, പേശീ വേദന, ക്ഷീണം എന്നിവ അനുഭവപ്പെടുന്നു.എന്താണ് ചെയ്യേണ്ടത്?

നമ്മൾ ഇത്രയും കാലം ശരീരത്തിന്റെ ഊർജ്ജത്തിനായി ഗ്ളൂക്കോസ് ആണ് ഉപയോഗിച്ചിരുന്നത്. ഈ ഡയറ്റിൽ ഗ്ളൂക്കോസ് ഇല്ലാത്തതു കാരണം ശരീരം കൊഴുപ്പിനെ ഊർജ്ജമാക്കാനുള്ള ശ്രമത്തിലാണ്. ഈ മാറ്റം പൂർണമാകാൻ ഏതാനും ദിവസങ്ങളോ ആഴ്ചകളോ വേണ്ടി വന്നേക്കാം.

ഡയറ്റ് തുടങ്ങിയ ശേഷം കലശലായ മലബന്ധം. എന്ത് ചെയ്യും?

LCHF ൽ ഏറ്റവും കൂടുതൽ ആളുകൾ പരാതിപ്പെടുന്നത് മലബന്ധത്തെ കുറിച്ചാണ്. അത് സ്വാഭാവികവുമാണ്. കാരണം ഡയറ്റ് കാരണം ശരീരത്തിൽ നിന്ന് ധാരാളം വെള്ളം നഷ്ടപ്പെടുന്നുണ്ട്. അത് കാരണം മലം ഉറച്ചു പോകാൻ സാധ്യതയുണ്ട്. കൂടുതൽ വെള്ളം കുടിക്കലാണ് പരിഹാരം. നാരുകൾ അടങ്ങിയ ഇലക്കറികൾ, സാലഡ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. രാവിലെ ബട്ടർ കോഫിക്കു ശേഷം മൂന്നോ നാലോ ഗ്ലാസ് ചൂട് വെള്ളമോ കട്ടൻ ചായയോ കഴിക്കുക. വളരെ പ്രയാസം തോന്നുന്ന Read more…

കീറ്റോ റാഷ് – എന്ത്? പരിഹാരം

കീറ്റോ അല്ലെങ്കിൽ lchf ഡയറ്റിൽ ചിലർക്കെങ്കിലും ശരീരത്തിൽ ചൊറിച്ചിലും തണർപ്പും അനുഭവപ്പെടുന്നുണ്ട് എന്ന് ഗ്രൂപ്പിലെ അംഗങ്ങളുടെ അനുഭവത്തിൽ നിന്ന് നമുക്ക് അറിയാമല്ലോ.എന്താണ് ഇതിനു കാരണം?

LCHF- അനാവശ്യമായ ആശങ്കകൾ

1 . കൊഴുപ്പു കൂടുതൽ കഴിച്ചാൽ രക്തത്തിലെ കൊളെസ്റ്ററോൾ വർധിക്കുമോ ? കഴിഞ്ഞ 40 വർഷമായി മെഡിക്കൽ ടെക്സ്റ്റ് പുസ്തകങ്ങളിലും മരുന്ന് കമ്പനികളുടെ പ്രസിദ്ധീകരങ്ങളിലും മിക്കവാറും എല്ലാ മാധ്യമങ്ങളിലും ഇതേ കാര്യം ആവർത്തിക്കുന്നെണ്ടെങ്കിലും ഇന്നേ വരെ ഒരു ശാസ്ത്രീയ പഠനങ്ങളിലും ഭക്ഷണത്തിലെ കൊഴുപ്പും രക്തത്തിലെ കൊളെസ്റ്ററോളും തമ്മിൽ എന്തെങ്കിലും ബന്ധമുള്ളതായി തെളിയിക്കപ്പെട്ടിട്ടില്ല എന്നതാണ് യാഥാർഥ്യം. അതെ പോലെത്തന്നെ രക്തത്തിൽ കൊളെസ്റ്ററോൾ കൂടുന്നത് കൊണ്ട് രക്തധമനികളിൽ ബ്ലോക്ക് വരുമെന്നതും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.പ്രമുഖമായ Read more…

കീറ്റോ ഡയറ്റ് സീനിയര്‍ ആളുകള്‍ക്കും, ഗര്‍ഭിണികള്‍ക്കും, കുട്ടികള്‍ക്കും , മുലയൂട്ടുന്ന അമ്മമാര്‍ക്കും ചെയ്യുന്നതിന് വിരോധമുണ്ടോ ? അല്ലെങ്കില്‍ അവര്‍ ചെയ്യുമ്പോള്‍ എന്തൊക്കെ മാറ്റങ്ങള്‍ വേണം ഡയറ്റ് ല്‍ ..?

കീറ്റോ ഡയറ്റ് ഏത് പ്രായത്തിലും ചെയ്യാവുന്നതാണ്. കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിൽ ചെയ്യണമെന്നില്ല. എന്നാൽ പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം , അപസ്മാരം തുടങ്ങിയ രോഗങ്ങൾ ഉണ്ടെങ്കിൽ ചെയ്യുന്നത് നല്ലതാണ് .