ഡോ . ജേസൺ ഫങ്
Dr. Jason Fung, Canada
ഈയിടെ പത്രത്താളുകളിൽ നിറഞ്ഞു നിൽക്കുന്ന വാർത്തകളിൽ ഒന്ന് മാംസഭക്ഷണത്തിൻ്റെ ദോഷങ്ങളെ കുറിച്ചാണ്. മാംസം ഹാനികരം, പൂരിതകൊഴുപ്പ് അപകടകരം തുടങ്ങിയ തലക്കെട്ടുകൾ പത്രങ്ങൾക്കു പ്രചാരം വർധിപ്പിക്കുന്നു.
ഇക്കാര്യത്തിൽ ഏറ്റവും പുതിയ ഒരു പഠനത്തെ നമുക്കൊന്ന് പരിചയപ്പെടാം.
Association of Animal and Plant Protein Intake with All-Cause and Cause-Specfic Mortality‘ മാംസാഹാരം മരണനിരക്ക് കൂട്ടുന്നുവോ എന്നതാണ് പഠനവിഷയം. JAMA യിലാണ് റിപ്പോർട്ട് വന്നത്.
Nurses’ Health Study and the Health Professionals Follow-up Study യിൽ നിന്നാണ് അവർ സ്ഥിതിവിവരക്കണക്കുകൾ ശേഖരിച്ചത്. 1,31,342 രോഗികളിൽ നിന്ന് ദശവർഷങ്ങളായുള്ള വിവരങ്ങൾ ശേഖരിച്ച ഒരു വമ്പൻ cohort study. അവർ എന്തൊക്കെ ഭക്ഷണങ്ങളാണ് കഴിച്ചിരുന്നത് എന്നാണ് ചോദിച്ചിരുന്നത്. അവരിൽ പലരും മരിച്ചു പോകുന്നുണ്ട്. പലർക്കും അസുഖങ്ങളും വരുന്നുണ്ട്. ഈ വിവരങ്ങളാണ് ശേഖരിച്ചത്. അവർ കഴിച്ച ഭക്ഷണങ്ങളും അവരുടെ രോഗങ്ങളും അല്ലെങ്കിൽ മരണവും തമ്മിലുള്ള ബന്ധം കണ്ടുപിടിക്കലായിരുന്നു ലക്‌ഷ്യം. പക്ഷെ അത് ബന്ധം (correlation )കണ്ടു പിടിക്കൽ മാത്രമേ ആകുന്നുള്ളു. കാരണം (causation )കണ്ടു പിടിക്കുന്നില്ല.
ഒരു ഉദാഹരണം പറയാം. ഐസ് ക്രീം തിന്നുന്നതും മുങ്ങിമരണവും തമ്മിൽ ഒരു ബന്ധമുണ്ട്. (correlation ). കാരണം അവ രണ്ടും വേനൽക്കാലത്താണ് കൂടുതൽ നടക്കുന്നത്. അല്ലാതെ ഐസ് ക്രീം കഴിക്കുന്നത് ഒരാളുടെ നീന്താനുള്ള കഴിവിനെ ഇല്ലാതാക്കുന്നതു കാരണമല്ല.
ഒരു കാര്യത്തിന് ഇങ്ങനെ പലതുമായി ബന്ധമുണ്ടാവും. എന്നാൽ കാരണം ഒന്നേയുണ്ടാവൂ. നീന്തലിലെ അപകടങ്ങൾ പല പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതാണ്. സൂര്യതാപം തുടങ്ങി പലതും.
ഇനി ഈ പഠനത്തിലേക്ക് തന്നെ നോക്കാം. ഈ പഠനത്തിൽ പങ്കെടുത്തവരെ രണ്ടു വിഭാഗങ്ങളായി തിരിച്ചു. ഒരു വിഭാഗം സസ്യാധിഷ്ഠിത പ്രോടീൻ കഴിച്ചു. മറ്റേ വിഭാഗം processed മാംസവും കഴിച്ചു. ഇത്തരം ഒരു താരതമ്യ പഠനം നടത്തുമ്പോൾ മറ്റു കാര്യങ്ങൾ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. മാംസമാണോ സസ്യമാണോ എന്ന് മാത്രം നോക്കിയാൽ പോരാ. കാരണം ഈ രണ്ടു വിഭാഗങ്ങൾ തമ്മിൽ മറ്റു പല കാര്യങ്ങളിലും വ്യത്യാസമുണ്ട്.
സസ്യാഹാരം കഴിക്കുന്നവർ കൂടുതൽ വ്യായാമം ചെയ്യുന്നവരും പുകവലിക്കാത്തവരുമായിരുന്നു. അതിനാൽ ഗവേഷകർ ഇവരിൽ ഒരു ചെറിയ ക്രമീകരണം നടത്തി. എങ്ങിനെയാണ് ആ ക്രമീകരണം (adjustment ) ? അതെങ്ങിനെയുമാവാം. 5 മുതൽ 100 വരെ ശതമാനം. എന്ന് പറഞ്ഞാൽ തോന്നിയതുപോലെ.
ഏതായാലും ഈ adjustment വഴി കിട്ടിയ ഫലം ഇതായിരുന്നു. 10 % മാംസം കൂടുതൽ കഴിച്ചവരിൽ മരണനിരക്ക് 2 % കൂടുതലായിരുന്നു. ഹൃദയധമനീരോഗങ്ങൾ കാരണമുള്ള മരണം 8 % ശതമാനം കൂടുതലും.അതായത് മരണനിരക്ക് കൂടുതലൊന്നുമില്ല, പക്ഷെ മരിക്കുന്നത് അധികവും ഹൃദയധമനീരോഗങ്ങൾ കാരണമായിരുന്നു. ഇതിൻ്റെ മറുപുറം ഇതാണ്. സസ്യാഹാരം കഴിക്കുന്നവരും ഇതേ നിരക്കിൽ തന്നെയാണ് മരിക്കുന്നത്, പക്ഷെ മറ്റു രോഗങ്ങൾ കാരണമാണെന്ന് മാത്രം.
ഇത്രയും നിസ്സാരമായ ഒരു വ്യത്യാസമാണ് ഈ രണ്ടു ഭക്ഷണരീതികൾ തമ്മിലുള്ളത്. പത്രത്തിൻ്റെ തലക്കെട്ട് യഥാർത്ഥത്തിൽ വേണ്ടിയിരുന്നത് ഇതായിരുന്നു. “ മാംസാഹാരവും സസ്യാഹാരവും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല “ എന്നാൽ വന്നതോ? “മാംസം കൊല്ലുന്നു “ എന്നും.
ഒരു ലേഖകൻ എന്ന നിലക്ക് അയാൾക്ക് ധാരാളം പ്രശസ്തി ഇതുകൊണ്ടു ലഭിച്ചിരിക്കും. പക്ഷെ ദശലക്ഷങ്ങളെ തെറ്റിദ്ധരിപ്പിച്ച പാപക്കറ എങ്ങിനെ കഴുകിക്കളയും.
ഈ പഠനത്തിൽ നിന്ന് നമുക്ക് ഉപകാരപ്രദമായ ഒരു വിവരം ലഭിച്ചിട്ടുണ്ട് എന്ന് പറയാതിരിക്കാൻ വയ്യ. processed ഭക്ഷണങ്ങളെക്കുറിച്ചാണത്. processed ഭക്ഷണങ്ങൾ കുഴപ്പക്കാരാണെന്നു തന്നെയാണ് പഠനം തെളിയിക്കുന്നത്. അത്രയും ശരിയുമാണ്.
ശുദ്ധമായ മാംസവും processed മാംസവും തമ്മിലൊന്നു താരതമ്യപ്പെടുത്തി നോക്കുക. മാംസത്തിലെ എല്ലാ അവശിഷ്ടങ്ങളും പാഴ്വസ്തുക്കളും അരച്ചെടുത്തു അതിൽ ധാരാളം മധുരവും രാസപദാർത്ഥങ്ങളും രുചിക്കൂട്ടുകളും ചേർത്ത് മാംസമാണെന്നു തോന്നിപ്പിക്കുന്ന രൂപത്തിൽ വിൽക്കപ്പെടുന്നതാണ് processed meat വിഭാഗത്തിൽ പെടുന്ന സോസേജ്, സ്ലൈസ് എന്നിവ. ഹോട് ഡോഗ് ഉണ്ടാക്കുന്നത് എങ്ങിനെയെന്നറിയുമെങ്കിൽ നിങ്ങളത് ഭക്ഷിക്കില്ല.
ഈ പാഴ്വസ്തുവും പുല്ല് തിന്നു വളർന്ന പശുവിൻ്റെ മാംസവും തമ്മിൽ താരതമ്യപ്പെടുത്താനാവുമോ? ഒരിക്കലുമില്ല. അതാണ് LCHF ൽ പറയുന്നത്, ശുദ്ധമായ ഭക്ഷണം കഴിക്കുക. സംസ്‌കൃത അന്നജങ്ങൾ ഒഴിവാക്കുക, അതേപോലെ processed മാംസവും ഒഴിവാക്കുക. processed എണ്ണകളും ഒഴിവാക്കുക.
മേൽ പഠനത്തിൽ നിന്ന് ലഭിച്ച അറിവുകൾ.
- ആരോഗ്യത്തിൻ്റെ കാര്യത്തിൽ സസ്യവും മാംസവും തുല്യമാണ്.
- Processed മാംസം വർജിക്കുക. ശുദ്ധമായ മാംസം മാത്രം കഴിക്കുക.
- പത്രങ്ങളിലെ പഠന റിപ്പോർട് കളെ കരുതലോടെ കാണുക. തലക്കെട്ടുകൾ യാഥാർഥ്യങ്ങളെ പ്രതിഫലിപ്പിക്കണമെന്നില്ല.
0 Comments