ഭാരം കുറയുന്നതിനെ പല ഘടകങ്ങളും സ്വാധീനിക്കുന്നുണ്ട്. ശരീരകോശങ്ങളിൽ ജലാംശം കൂടുതലുള്ളവർക്കു ആദ്യത്തെ മാസം പെട്ടെന്ന് തന്നെ ഭാരം കുറഞ്ഞു കാണും. പത്തോ പന്ത്രണ്ടോ കിലോ എല്ലാം കുറയും . അത് ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നത് കാരണമാണ്. പിന്നീട് കൊഴുപ്പു കുറയാൻ തുടങ്ങുമ്പോൾ ഭാരക്കുറവ് മാസത്തിൽ 1 -3 കിലോയോക്കെ ഉണ്ടാവുകയുള്ളു. എന്നാൽ കോശങ്ങളിൽ ജലാംശം കുറവുള്ളവരിൽ ആദ്യത്തെ മാസത്തിലുള്ള ഈ പെട്ടെന്നുള്ള ഭാരക്കുറവ് പ്രതീക്ഷിക്കേണ്ടതില്ല.അവർക്കു കൊഴുപ്പു കുറയുന്നത് കാരണമുള്ള സാവകാശമുള്ള ഭാരക്കുറവെ ഉണ്ടാവുകയുള്ളു. മാസത്തിൽ ഒന്നോ രണ്ടോ മൂന്നോ കിലോ മാത്രം. അതേപോലെ തൈറോയ്ഡ് പ്രശ്നമുള്ളവർക്കും ഭാരം കുറയാൻ പ്രയാസമുണ്ടാകും. അവർ T S H പരിശോധിച്ച് നോർമൽ ആകുന്നതു വരെ മരുന്ന് കുടിക്കേണ്ടി വരും.
കാൻസറും കീറ്റോ ഡയറ്റും
Professor Thomas Seyfried കാൻസറിന് വളരാനാവശ്യമായ ഇന്ധനങ്ങൾ നൽകാതെ ട്യൂമർ കോശങ്ങളെ നശിപ്പിക്കാൻ കഴിയുമോ? തീർച്ചയായും. അത് ശരിയായ രീതിയിൽ ചെയ്യുകയാണെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കും. എന്നാൽ പ്രശ്നമെന്താണെന്നു വെച്ചാൽ ആരും അങ്ങിനെ ചെയ്യുന്നില്ല എന്നതാണ്. നമുക്കെല്ലാം അറിയാവുന്ന കാര്യമാണ് കാൻസർ കോശങ്ങളുടെ ഊർജനിര്മാണം മറ്റു കോശങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്ന്. Read more…
0 Comments