തീർച്ചയായും മേല്പറഞ്ഞ രോഗങ്ങൾക്ക് ഈ ഡയറ്റിലൂടെ ആശ്വാസമുണ്ടാകും.എന്നാൽ വാട്ടർ ഫാസ്റ്റിംഗിലൂടെ കൂടുതൽ വേഗത്തിലും പൂർണതയോട് കൂടിയതുമായ പരിഹാരം പ്രതീക്ഷിക്കാം. ഉപവസിക്കുമ്പോൾ ശരീരത്തിൽ ഓട്ടോഫജി വേഗം കൂടും. അതിലൂടെ ഇത്തരം രോഗങ്ങൾക്ക് കാരണമായ മൃതകോശങ്ങളെ ഇല്ലായ്മ ചെയ്യാനാകും.നമ്മുടെ ശരീരത്തിലെ പത്തു ലക്ഷം കോശങ്ങളെങ്കിലും ഒരു സെക്കൻഡിൽ മരിച്ചു പോവുന്നുണ്ട്. അത്ര തന്നെ പുതിയതായി ജനിക്കുന്നുമുണ്ട്. നമ്മൾ കൂടുതലായി അന്നജങ്ങളും മാംസ്യങ്ങളും കഴിക്കുമ്പോൾ അതിൽ നിന്ന് പുതിയ കോശങ്ങൾ ഉണ്ടാവുകയും മരിച്ച കോശങ്ങളുടെ അവശിഷ്ടങ്ങൾ ഒരളവോളം ശരീരത്തിൽ ബാക്കിയാവുകയും ചെയ്യും. ഈ അവശിഷ്ടങ്ങളാണ് ഇത്തരം രോഗങ്ങൾ ഉണ്ടാക്കുന്നത്.
എന്നാൽ ഭക്ഷണം പരമാവധി ഒഴിവാക്കുകയും പ്രത്യേകിച്ച് അന്നജങ്ങളും മാംസ്യങ്ങളും പൂർണമായി ഒഴിവാക്കുകയും ചെയ്താൽ ഈ മരിച്ച കോശങ്ങളെ ശരീരം റീസൈക്കിൾ ചെയ്തു പുതിയ മാംസ്യമാക്കി മാറ്റും.
ഓട്ടോഫജി (Autophagy ) എന്ന ഈ പ്രവർത്തനത്തെ ത്വരിതപ്പെടുത്താൻ ഏറ്റവും നല്ലതു വെള്ളം മാത്രം കുടിച്ചു മൂന്നു മുതൽ ഏഴു വരെ ദിവസങ്ങൾ ഉപവസിക്കുന്നതാണ്. LCHF കൊണ്ടും ചെറിയ തോതിൽ ഫലം കിട്ടും.
ജാപ്പനീസ് ശാസ്ത്രജ്ഞനായ യോഷിനോറി ഒഹ്സുമി ( Yoshinori Ohsumi ) ക്കു 2016 ലെ നോബൽ പ്രൈസ് നേടിക്കൊടുത്തത് autophagy യെ കുറിച്ചുള്ള ഈ പുതിയ കണ്ടെത്തലുകൾക്കാണ്.
0 Comments