കീറ്റോ ഡയറ്റ് ഏത് പ്രായത്തിലും ചെയ്യാവുന്നതാണ്.
കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിൽ ചെയ്യണമെന്നില്ല. എന്നാൽ പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം , അപസ്മാരം തുടങ്ങിയ രോഗങ്ങൾ ഉണ്ടെങ്കിൽ ചെയ്യുന്നത് നല്ലതാണ് . അഞ്ചു വയസ്സിനു താഴെ ആണെങ്കിൽ അഭികാമ്യമല്ല. അഞ്ചിനും പതിനഞ്ചിനും ഇടയിലാണെങ്കിൽ കാർബിന്റെ അളവ് അല്പം കൂട്ടുന്നത് നല്ലതാണു. അതായത് 100 ഗ്രാമിനടുത്ത്.
ഗർഭിണികളും മുലയൂട്ടുന്നവരും അതേപോലെ ടൈപ്പ് 2 , gestational എന്നീ പ്രമേഹങ്ങളുണ്ടെങ്കിൽ മാത്രം ഡയറ്റ് ചെയ്താൽ മതി. അപ്പോഴും 100 ഗ്രാമിനടുത്ത് ഗ്ളൂക്കോസ് കഴിക്കണം. മുലയൂട്ടുന്നവരാണെങ്കിൽ തേങ്ങ കൂടുതൽ കഴിക്കണം.
1 Comment
Pravija · July 1, 2019 at 12:21 am
Is it possible for vegetarians?