ടോട്ടൽ കൊളസ്ട്രൊൾ എന്നത് LDL , HDL ,VLDL എന്നിവയുടെ ആകെ ത്തുകയാണ്.ഇതിൽത്തന്നെ LDL എന്നത് LDL -A , LDL -B ഇവയുടെ തുകയാണ്. ഇതിൽ LDL – A എന്നത് നമുക്ക് ഉപകാരമുള്ളതാണ്, യാതൊരു പ്രശ്നവുമുണ്ടാക്കാത്തവയാണ്. LDL -B യും സ്വയം പ്രശ്നക്കാരനല്ല.
എന്നാൽ രക്തത്തിൽ ഗ്ളൂക്കോസ് അളവിൽ കൂടുതൽ ഉണ്ടായാൽ LDL -B ഗ്ലുക്കോസിനെ ആഗിരണം ചെയ്യുകയും രക്തക്കുഴലുകളിൽ മുറിവുണ്ടാക്കുകയും ചെയ്യും. ഇതേ സമയം തന്നെ രക്തത്തിൽ ഇൻസുലിൻ കൂടുന്നത് കാരണം നീർക്കെട്ട് വർധിക്കുകയും ഈ മുറിവുകളെ സുഖപ്പെടുത്താനുള്ള plaque കളെ വലുതാക്കുകയും അതുവഴി രക്തക്കുഴലുകളിൽ തടസ്സം നേരിടുകയും ചെയ്യും.
അമിതമായ ഗ്ളൂക്കോസ് LDL -A യെ ചെറുതാക്കി LDL -B ആക്കി മാറ്റുകയും ചെയ്യും.രക്തത്തിൽ ഇപ്രകാരം LDL -B വർധിക്കുന്നത് ധമനീരോഗങ്ങൾക്കു കാരണമാകും. ഇതെല്ലാം സംഭവിക്കുന്നത് രക്തത്തിൽ ഗ്ലുകോസും ഇൻസുലിനും കൂടുന്നത് കാരണമാണ്.
എന്നാൽ LCHF ഡയറ്റിൽ രക്തത്തിലെ ഗ്ലുകോസും ഇൻസുലിനും കുറയുന്നത് കാരണം LDL -A ആണ് കൂടുന്നത്.അത് ഒട്ടും അപകടകരമല്ല. അതുകാരണം total LDL കൂടിയാലും കുഴപ്പമില്ല.
അതേപോലെ LCHF കാരണം HDL കൂടും . അതും ശരീരത്തിന് ഗുണകരമാണ്.അതിനാൽ LDL -A , HDL ഇവ വർധിക്കുന്നത് കാരണം Total Cholesterol കൂടുന്നത് ഒരു ഭയപ്പെടേണ്ട കാര്യമല്ല.
LDL ,HDL എന്നിവ കൊളെസ്റ്ററോൾ തന്നെയല്ല എന്നതാണ് മറ്റൊരു കാര്യം. അവ കൊളെസ്റ്ററോളിനെ കരളിൽ നിന്ന് കൊഴുപ്പുകോശങ്ങളിലേക്കും തിരിച്ചും കൊണ്ട് വരുന്ന വാഹനങ്ങളുടെ ജോലി ചെയ്യുന്ന മാംസ്യങ്ങളാണ്, lipoprotein കളാണ്.
എന്നാൽ നമുക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന യഥാർത്ഥ പ്രശ്നക്കാരൻ triglycerides ആണ്. അത് 150 mg / dL ൽ കൂടാത്ത നോക്കണം.TGL കൂടാൻ കാരണം കരളിൽ കൊഴുപ്പു നിറയുന്നതാണ്. അതിനു കാരണം അമിതമായ അന്നജങ്ങളുടെ ഉപഭോഗവും.
എന്നാൽ ഒരു ശതമാനം ആളുകൾക്ക് അപായകരമായ അളവിൽ LDL ഉം total cholesterol ഉം വർധിക്കാറുണ്ട്. ഇത് ശ്രദ്ധിക്കണം. 400 നു മുകളിൽ total cholesterol , 250 നു മുകളിൽ LDL ഇവ വർധിക്കുന്നത് നല്ലതല്ല. അത്തരം ആളുകൾ താഴെ പറയുന്ന വിധം അവ കുറക്കേണ്ടതുണ്ട്.
- ബട്ടർ കോഫി ഉപേക്ഷിക്കുക. വിശപ്പില്ലാത്തപ്പോൾ കൊഴുപ്പ് കൂടുതൽ കഴിക്കരുത്.
- വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കുക. ഇടവിട്ട ദിവസങ്ങളിൽ ഉപവസിക്കുക.
- പൂരിത കൊഴുപ്പുകൾക്കു പകരം അവകാഡോ, ഒലിവ് ഓയിൽ , കൊഴുപ്പുള്ള മൽസ്യം എന്നിവ കഴിക്കുക.
- മേല്പറഞ്ഞതൊന്നും ഫലിച്ചില്ലെങ്കിൽ വളരെ കണിശമായ LCHF ൽ നിന്ന് അല്പം പിറകോട്ടു പോവുക.ദിവസം 50 – 100 ഗ്രാം കാർബ് കഴിക്കുക. എന്നാൽ പഞ്ചസാരയും മൈദയും ഒഴിവാക്കുക.
1 Comment
JAsif · September 27, 2020 at 3:07 pm
Hot to start lchf