വളരെയധികം പഠനങ്ങൾ ഈ വിഷയത്തിൽ നടന്നിട്ടുണ്ടെങ്കിലും ഒന്നും തന്നെ വ്യക്തമായ ഒരു തീരുമാനത്തിലെത്തിയിട്ടില്ല. എന്നാൽ വളരെ ലളിതമായ ഒരു വിശദീകരണവും പരിഹാരവും DIET DOCTOR നമുക്ക് നൽകുന്നുണ്ട് .
ആളുകൾ കീറ്റോസിസിലേക്കു പ്രവേശിക്കുമ്പോളാണ് ഇത്തരം ചൊറികൾ പ്രത്യക്ഷപ്പെടുന്നത്. അതുപോലെ തന്നെ അവർ അല്പം അന്നജം അല്ലെങ്കിൽ carb കഴിച്ചാൽ ഒരു ദിവസം കൊണ്ട് തന്നെ ഇത് അപ്രത്യക്ഷമാകുന്നുമുണ്ട്.
ചൂടുകാലം, വെയിൽ,വ്യായാമം ഇവയെല്ലാം ഈ ചൊറിയെ വർധിപ്പിക്കുന്നു. കൂടുതൽ വിയർക്കുന്ന സ്ഥലങ്ങളിലാണ് ഇത് കൂടുതൽ കാണപ്പെടുന്നത്.
കീറ്റോസിസ് അവസ്ഥയിൽ വിയർപ്പിൽ ധാരാളം കീറ്റോണുകൾ ഉണ്ടാകും. അമിതമായ അസറ്റോൺ എന്ന ഈ കീറ്റോൺ ആണ് ചൊറി ഉണ്ടാക്കുന്നത്. പ്രത്യേകിച്ച് വിയർപ്പു ഉണങ്ങുന്ന സമയത്ത് .
പരിഹാരം
1 . ചൂടുള്ളപ്പോൾ കൂടുതൽ വിയർക്കാത്ത വസ്ത്രങ്ങൾ ഉപയോഗിക്കുക.സാധ്യമെങ്കിൽ AC ഉപയോഗിക്കുക.
2 . വ്യായാമം ചെയ്തു വിയർത്താൽ വിയർപ്പു വറ്റിയ ഉടനെ കുളിക്കുക.
3 . വ്യായാമം കുറച്ചു ദിവസത്തേക്ക് നിർത്തി വെക്കുക.
4 .കീറ്റോസിസിൽ നിന്ന് പുറത്തു കടക്കുക- മുകളിൽ പറഞ്ഞ മാർഗത്തിലൊന്നും പരിഹാരം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ താൽക്കാലികമായെങ്കിലും കീറ്റോസിസിൽ നിന്ന് പുറത്താവുക. അതായതു 50 – 100 ഗ്രാം ഗ്ളൂക്കോസ് ഒരു ദിവസം കഴിക്കുക. അതോടെ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഈ ചൊറി അപ്രത്യക്ഷമാകും. ഒന്നിടവിട്ട ദിവസങ്ങളിൽ വാട്ടർ ഫാസ്റ്റിംഗ് ചെയ്താൽ കീറ്റോസിസിൻ്റെ പ്രയോജനങ്ങൾ നഷ്ടപ്പെടുകയുമില്ല.
അസുഖം പൂർണമായി സുഖപ്പെട്ടു ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞാൽ വീണ്ടും കീറ്റോ തുടങ്ങാം. സാധാരണഗതിയിൽ ചൊറി വീണ്ടും ഉണ്ടാകാറില്ല. അഥവാ ഉണ്ടായാൽ വീണ്ടും ഇപ്രകാരം ചെയ്യുക. രണ്ടോ മൂന്നോ പ്രാവശ്യത്തിൽ കൂടുതൽ ഇങ്ങനെ ഉണ്ടാവില്ല.
1 Comment
Shirous Shahudeen · March 17, 2019 at 5:41 pm
Psoriasis polulla skin diseases e diet kond poornamayum maatan patumo?