ഇതൊരു കുഴപ്പിക്കുന്ന ചോദ്യമാണ്. ഒന്നാമത് അന്നജങ്ങളുടെ അമിതോപയോഗം കാരണമുണ്ടായ രോഗമാണിത്. അന്നജങ്ങൾ വീണ്ടും കൂടുതൽ ഉപയോഗിച്ച് തുടങ്ങിയാൽ ക്രമേണ ഈ രോഗത്തിലേക്കു തന്നെ  തിരിച്ചു പോവാൻ സാധ്യതയുണ്ട്.

രണ്ടാമതായി, പ്രമേഹം എത്രകാലം പഴക്കമുള്ളതാണ്, എന്തൊക്കെ മരുന്നുകളാണ് ഉപയോഗിച്ചിരുന്നത് , ഇൻസുലിൻ എടുത്തിരുന്നോ തുടങ്ങിയ പല കാര്യങ്ങളും കണക്കിലെടുത്തെ ഇതിനൊരു ശരിയായ മറുപടി പറയാൻ കഴിയുകയുള്ളു.

Prediabtic ആയ  ഒരാൾക്ക് ഈ ഡയറ്റ് കൊണ്ട് ചുരുങ്ങിയ കാലം കൊണ്ട് nondiabetic അവസ്ഥയിലേക്ക് തിരിച്ചു പോവാൻ സാധിക്കും. അല്ലാത്തവർക്ക് വർഷങ്ങൾ ഡയറ്റ് ചെയ്താലേ ശരിയായ അളവിലുള്ള ഇൻസുലിൻ ഉൽപാദനം സാധ്യമാവൂ.  എന്നാൽ ലോ കാർബ്‌ ഡയറ്റിൽ നിൽക്കുന്നിടത്തോളം മരുന്നുകളില്ലാതെ തന്നെ രക്തത്തിലെ ഗ്ലുക്കോസിനെ സാധാരണ നിലയിൽ നിർത്താൻ സാധിക്കും. മാത്രമല്ല, പ്രമേഹത്തിൻ്റെ യാതൊരു ഗുരുതര ഫലങ്ങളും അയാളെ ബാധിക്കുകയുമില്ല.

മാത്രമല്ല, വീണ്ടും അന്നജങ്ങൾ  കൂടിയ ഭക്ഷണങ്ങൾ കഴിക്കാൻ തുടങ്ങിയാൽ പ്രമേഹവും അമിതഭാരവും തിരിച്ചു വന്നില്ലെങ്കിൽ തന്നെ മറ്റു മെറ്റബോളിക് രോഗങ്ങൾ വരാൻ സാധ്യതയുണ്ട്.


1 Comment

shabna · December 20, 2019 at 10:25 am

തടി കുറയാൻ വേണ്ടി മാത്രം ഈ diet എടുക്കുകയും , ആവശ്യത്തിന് തടി കുറഞ്ഞു കഴിഞ്ഞാൽ പിന്നെ ഈ diet സ്റ്റോപ്പ് ചെയ്ത , നോർമൽ കണ്ട്രോൾ diet ചെയ്താൽ മതിയോ ??????

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *